AgricultureEducationLatest

ചെറുവാടി ഹയർ സെക്കണ്ടറി എൻഎസ്എസ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു

Nano News

കൊടിയത്തൂർ:സംസ്ഥാനതല ഹരിതം പദ്ധതിയുടെ ഭാഗമായി ചെറുവാടി ഗവ:ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കൃഷി ചെയ്ത നെൽപ്പാടം കൊയ്തു.
ചെറുവാടി പുഞ്ചപ്പാടത്ത് രണ്ടര ഏക്കറിലാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത്.

എൻ എസ് എസ് നോർത്തേൺ റീജിയൻ 1 പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് നെൽക്കതിർ കൊയ്തു കൊണ്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സൗത്ത് ജില്ലാ കൺവീനർ എം.കെ.ഫൈസൽ,മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി.ബി.കൃഷ്ണൻ,
കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ എം മുഹമ്മദ് ,
പിടിഎ പ്രസിഡണ്ട് ഷരിഫ് കൂട്ടക്കടവത്ത്, പ്രിൻസിപ്പൽ ഷക്കീബ് കീലത്ത്,കരീം ഉമ്മിണിയിൽ,അധ്യാപകൻ രതീഷ് ചന്ദ്രൻ,പ്രോഗ്രാം ഓഫീസർ യു.സുജിത് , വളണ്ടിയർ ലീഡർ ടി.അഞ്ജന എന്നിവർ സംസാരിച്ചു.

അത്യുൽപ്പാദന ശേഷിയുള്ള ഉമ,
മഹാരാഷ്ട്രയിലെ പരമ്പരാഗത ഇനമായ
നസർബാത്ത് എന്നീ നെല്ലിനങ്ങളാണ് വിദ്യാർഥികൾ കൃഷി ചെയ്തത്.നെല്ലിൽ നിന്ന് ലഭിക്കുന്ന അരി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റും.കഴിഞ്ഞവർഷത്തെ ഉൽപ്പന്നങ്ങളിൽ നിന്ന് ഉള്ള ലാഭം വിനിയോഗിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിന് വീൽ ചെയറുകൾ നൽകിയിരുന്നു.

രണ്ടുതരം നെല്ലിനങ്ങൾ ഇടകലർത്തി ഫാം ആർട്ട് ഒരുക്കി എന്ന നിലയിൽ കൃഷി ജനശ്രദ്ധ നേടിയിരുന്നു.

നെൽ കൃഷിക്കാവശ്യമായ സാങ്കേതിക സഹായം നൽകിയത്
“കോഴിക്കോട്‌ ജില്ലാ അഗ്രിക്കള്‍ച്ചറിസ്റ്റ്‌
ആന്‍റ്‌ ഫാര്‍മേഴ്‌സ്‌ സോഷ്യല്‍
വെല്‍ഫെയര്‍ കോ-ഓപ്‌ സൊസൈറ്റി “(കാഫ് ക്കോസ്) ആണ്.


Reporter
the authorReporter

Leave a Reply