കുറ്റ്യാടി: ശിശുരോഗ വിദഗ്ധന്‍ ഡോ. സചിത്ത് പ്രിപ്രൈമറി അധ്യാപകരെ ഉദ്ദേശിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം ‘മാറ്റം കുഞ്ഞുനാളിലെ..’ പ്രകാശനം ചെയ്തു. എംഐയുപി സ്‌ക്കൂളിന്റെ പ്രി-പ്രൈമറി വിഭാഗമായ ടാഗോറില്‍ ഈ അധ്യയന വര്‍ഷം ഡോ. സചിത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതാണ് ഏര്‍ലി ഡെയ്‌സ് അഥവാ മാറ്റം കുഞ്ഞുനാളിലെ എന്ന പദ്ധതി. വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലെ പഠനസമ്പ്രദായങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയശേഷം അധ്യാപകര്‍ക്കായി മൊഡ്യൂള്‍ തയ്യാറാക്കുകയായിരുന്നു അദ്ദേഹം.
കൈപ്പുസ്തകത്തിന്റെ പ്രകാശനം മലബാര്‍ ക്രിസ്ത്യന്‍ കോളെജ് ചരിത്രവിഭാഗം മേധാവി എം.സി വസിഷ്ഠ് നിര്‍വഹിച്ചു. പരിസ്ഥിതിയെയും ചുറ്റുപാടുകളെയും അറിഞ്ഞുള്ള പഠനരീതികള്‍ വിദ്യാര്‍ഥികളുടെ സമഗ്രവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുന്നുമ്മല്‍ എഇഒ ബിന്ദു ടി. ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതി കൂടുതല്‍ പ്രിപ്രൈമറി സ്‌ക്കൂളുകളില്‍ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്ന് അവര്‍ പറഞ്ഞു. നവീകരിച്ച പ്ലേ പാര്‍ക്കിന്റെ ഉദ്ഘാടനം കെ.പി അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. എംഐയുപി സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ഇ. അഷറഫ് പദ്ധതി വിശദീകരിച്ചു. അക്കാദമിക് ഡയരക്റ്റര്‍ ജമാല്‍ കുറ്റ്യാടി അവലോകനം നടത്തി. പിടിഎ പ്രസിഡന്റ് എന്‍.പി സക്കീര്‍ അധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ മേഴ്‌സി ജോസ്, സ്റ്റാഫ് സെക്രട്ടറി എം. ഷഫീഖ്, കെ.പി റഷീദ്, എം. രജിന, കെ.കെ കുഞ്ഞമ്മദ്, വി.പി വിനീഷ, വിജയകുമാരി, ഫാഹിദ മുനീര്‍, ജമാല്‍ പാറക്കല്‍, കെ. സാദത്ത്, വി.സി കുഞ്ഞബ്ദുല്ല, ഇ.എ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.