ബേപ്പൂർ വാട്ടർ ഫെസ്റ്റ്: തീരങ്ങളെ ഉണർത്തി ഗസൽ സന്ധ്യ
ബേപ്പൂർ:അസ്തമയ സൂര്യനു താഴെ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഗസൽ മഴ പെയ്ത സായാഹ്നത്തിൽ ബേപ്പൂർ മറീന വാട്ടർ ഫെസ്റ്റിനായി ഒരുങ്ങി. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്ബേപ്പൂരിലെ അസ്തമയ കാഴ്ചകൾക്ക് പൊലിമയേകി മെഹ്ഫിൽ ഓർക്കസ്ട്രയിലെ ഗുലാബ് ആൻറ് ടീം ആണ് ഗസൽ സന്ധ്യ അവതരിപ്പിച്ചത്. ബേപ്പൂർ മറീന ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ഗസൽ സന്ധ്യയിൽ മലയാളം ഹിന്ദി ഭാഷകളിലെ പാട്ടുകൾ ഒഴുകിയെത്തി. വ്യത്യസ്ത ഈണങ്ങളിൽ പ്രാണസഖി , താമസമെന്തേ , ചാന്ദ് വിൻ കാ ചാന്ദ് ഹോ, ആനെ സെ ഉസ്‌കെ ആയീ ബഹാർ, ബഹുത്ത്...