റസ്റ്റ് ഹൗസുകളുടെ പരിപാലനം യുവാക്കളെ ഏൽപ്പിക്കും : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകൾ പരിപാലിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതി തൈക്കാട് റസ്റ്റ് ഹൗസിൽ തൈ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയ്യായിരുന്നു അദ്ദേഹം. റസ്റ്റ് ഹൗസുകൾ ഭക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തി കൂടുതൽ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതു പദ്ധതി നടപ്പക്കുമ്പോഴും അതിന്റെ പരിപാലനമാണ് മുഖ്യം. അതുകൊണ്ടാണ് റസ്റ്റ് ഹൗസുകളുടെ...