സ്വപ്നം യാഥാർത്ഥ്യമാക്കാൻ സ്നേഹജിന് വേണം സ്പോൺസറുടെ സഹായം
കോഴിക്കോട്: ജീവിതത്തിലെ വലിയൊരു സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയിലാണ് കോഴിക്കോട് സ്വദേശിയായ സ്നേഹജ്. സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഠിന പരിശ്രമം നടത്തുമ്പോൾ ആശങ്കയും ഈ യുവാവിനെ പിന്തുടരുന്നുണ്ട്. റൊമാനിയയിൽ നടക്കുന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് സ്നേഹജിന് ലഭിച്ചത്. എന്നാൽ ഇതിന് വേണ്ടിവരുന്ന ചെലവ് സ്നേഹജിന്റെ കുടുംബത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ കൈയ്യെത്തും ദൂരത്ത് തന്റെ സ്വപ്നങ്ങൾ തകർന്നു വീഴുമോ എന്ന ഭയമാണ് ഈ യുവാവിന്. നവംബർ പത്ത് മുതൽ പതിനാറ് വരെ റൊമാനിയയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നാല് ലക്ഷത്തോളം രൂപ...









