കാഫിറ്റ് പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കം
കോഴിക്കോട്: മാനസിക പിരിമുറുക്കം നിറഞ്ഞ ജോലിത്തിരക്കിന് ഒരിടവേള നൽകി മലബാറിലെ ഐടി പ്രൊഫഷണലുകൾ ആവേശത്തോടെ ക്രീസിൽ ഇറങ്ങി. മലബാർ മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോർ ഐടി (കാഫിറ്റ്) സംഘടിപ്പിക്കുന്ന കാഫിറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ അഞ്ചാം പതിപ്പിലാണ് ഐടി ജീവനക്കാർ ക്രിക്കറ്റ് പിച്ചിലിറങ്ങിയത്. ടൂർണമെൻ്റിൽ 50 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. 38 പുരുഷ ടീമുകളും 12 വനിതാ ടീമുകളുമാണ് കാഫിറ്റ് പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതൽ രാത്രി...