ദുബൈ ബുഡോകാൻ കപ്പ് ചെറുവാടിയിലെ 3 സഹോദരങ്ങൾക്ക് സ്വർണ മെഡൽ
ദുബൈ/കോഴിക്കോട്: ദുബൈയിൽ നടന്ന ബുഡോകാൻ ഇന്റർ നാഷണൽ കരാട്ടെ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മലയാളി സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനത്തോടെ സ്വർണമെഡൽ. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത ചെറുവാടി സ്വദേശികളായ നാഫിഹ് ഉസ്മാൻ സി.വി, ഗസൽ ഉസ്മാൻ, ദാനി ഉസ്മാൻ എന്നീ സഹോദരങ്ങളാണ് മികച്ച പ്രകടനത്തോടെ സ്വർണമെഡലിന് അർഹരായത്. ഇവർ ദുബൈയിലാണിപ്പോൾ താമസം. യു.എയഇ കരാട്ടെ ഫെഡറേഷൻ ഇന്ത്യൻ കോ-ഓർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ ചെറുവാടിയിലെ സി.വി ഉസ്മാന്റെ മക്കളാണ് മൂന്ന് പേരും. ചെറുവാടിയിലെ കള്ളിമുറ്റം സ്‌കൂളിന്റെ മാനേജിംഗ് ഡയരക്ടറാണ്. ഈ മാസം 17...