Latestsports

ലഹരിക്കെതിരെ ഷൂട്ട് ഔട്ട് മത്സരം നടത്തി


കോഴിക്കോട്: തെക്കെപ്പുറം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴ് മാസക്കാലമായി ഇടിയങ്ങര യുവതരംഗും ഗവ. ലോ കോളേജിലെ നിയമ സഹായ വേദിയായ ക്ലിജോയും നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷനുമായി ചേർന്ന് നൈനാംവളപ്പ് കോതി മിനി സ്‌റ്റേഡിയത്തിൽ വെച്ച് ലഹരിക്കെതിരെ ഷൂട്ട് ഔട്ട് മത്സരം നടത്തി. മത്സര വിജയി ഷഫീക്ക് അറക്കലിന് എക്സൈസ് ഇൻസ്പെക്ടർ കെ. സുധാകരൻ ട്രോഫി സമ്മാനിച്ചു.

യുവതരംഗ് പ്രസിഡന്റ് എ.വി. റഷീദ് അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബി.വി. മുഹമ്മദ് അഷ്റഫ് (യുവതരംഗ് ജനറൽ സെക്രട്ടറി) സ്വാഗതം പറഞ്ഞു. ഗോഗുലം കേരള എഫ്.സി. യുടെ കളിക്കാരായ കെൽവിൻ അന്നൻഗ് (ഘാന), ഗോഡ്ഫ്രെ വെസ്‌റ്റ്‌ (നൈജീരിയ), സാമുവൽ മെൻഷാഹ് (ഘാന) എന്നിവർ മുഖ്യാതിഥികളായിരുന്നു. എൻഫ പ്രസിഡണ്ട് സുബൈർ നൈനാംവളപ്പ്, ബ്രിജേഷ് ബാലകൃഷ്ണൻ (ക്ലിജോ – ഗവ: ലോ കോളേജ്), ഉണ്ണി പറവണ്ണൂർ (ഗോഗുലം എഫ്. സി.മാനേജർ), ജലാലുദ്ധീൻ (സിവിൽ എക്സൈസ് ഓഫീസർ) എന്നിവർ സംസാരിച്ചു. യുവതരംഗ് വൈസ് പ്രസിഡന്റ് കെ.വി. സുൽഫീക്കർ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply