കോഴിക്കോട് : ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്ത്വത്തിൽ തായ് ലാന്റിൽ നടന്ന ഏഷ്യൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ആഥിഷ് ശ്രീനിവാസൻ , ബിജോൺ ജയ്സൺ എന്നിവരെ ആദരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം രാജഗോപാൽ ഉദ്ഘാടനം ചെയ്തു .
ദേവഗിരി കോളജുമായി സഹകരിച്ച് തുടങ്ങിയ ബാഡ്മിന്റൺ സ്ഥിരം പരിശീലന ക്യാമ്പ് ജില്ല ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് സാബു ഉദ്ഘാടനം ചെയ്തു. കേരള ബാഡ്മിന്റൺ അസോസിയേഷൻ മുൻ പ്രസിഡന്റ് എ വത്സലൻ , സീനിയർ വൈസ് പ്രസിഡന്റ് മന്നാറക്കൽ വാസുദേവൻ, കോച്ച് മാരായ എ നാസർ ,ടി അഭിലാഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി ഇ ആർ വൈശാഖ് സ്വാഗതവും ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
8 നും 21 നും വയസിനുമിടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പിൽ പ്രവേശനം. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ – 9995189309, 8075306781 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.