വിലക്കയറ്റം തടയുന്നതിൽ സർക്കാർ പരാജയം: അഡ്വ.വി.കെ.സജീവൻ
കോഴിക്കോട് : പൊള്ളുന്ന വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമ്പോൾ സംസ്ഥാന സർക്കാരിൻറെ വിപണി ഇടപെടൽ പരാജയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് വി.കെ.സജീവൻ. ഒന്നരമാസമായി വിലക്കയറ്റം രൂക്ഷമാണെങ്കിലും വിപണിയിൽ ശക്തമായി ഇടപെട്ട് കരിഞ്ചന്തയും,പൂഴ്ത്തിവെയ്പും കണ്ടു പിടിക്കാൻ സാധിക്കാത്ത നോക്കുകുത്തിയായ സർക്കാരിനെയാണ് നാം കാണുന്നത്.ഒരേ സാധനത്തിന് പലയിടങ്ങളിൽ പലവിലയാണ്.ഹോർട്ടികോർപിൽ വിലകുറച്ച് മതിയായ രീതിയിൽ വില്പന നടത്താൻ സാധിക്കുന്നില്ല.സർക്കാരിൻ്റെ ഓണത്തിന് ഒരുമുറം പച്ചക്കറി,പച്ചക്കറി മുറ്റം തുടങ്ങി പച്ചക്കറി സ്വയം പര്യാപ്തതക്ക് ആരംഭിച്ച പദ്ധതികളെല്ലാം പാളിയിരിക്കുകയാണ്.അമ്പത് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, ഒന്നരക്കോടി തൈകളും വർഷാവർഷം വിതരണം ചെയ്ത സംസ്ഥാനത്താണ്...









