കോഴിക്കോട് : പൊള്ളുന്ന വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമ്പോൾ സംസ്ഥാന സർക്കാരിൻറെ വിപണി ഇടപെടൽ പരാജയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് വി.കെ.സജീവൻ. ഒന്നരമാസമായി വിലക്കയറ്റം രൂക്ഷമാണെങ്കിലും വിപണിയിൽ ശക്തമായി ഇടപെട്ട് കരിഞ്ചന്തയും,പൂഴ്ത്തിവെയ്പും കണ്ടു പിടിക്കാൻ സാധിക്കാത്ത നോക്കുകുത്തിയായ സർക്കാരിനെയാണ് നാം കാണുന്നത്.ഒരേ സാധനത്തിന് പലയിടങ്ങളിൽ പലവിലയാണ്.ഹോർട്ടികോർപിൽ വിലകുറച്ച് മതിയായ രീതിയിൽ വില്പന നടത്താൻ സാധിക്കുന്നില്ല.സർക്കാരിൻ്റെ ഓണത്തിന് ഒരുമുറം പച്ചക്കറി,പച്ചക്കറി മുറ്റം തുടങ്ങി പച്ചക്കറി സ്വയം പര്യാപ്തതക്ക് ആരംഭിച്ച പദ്ധതികളെല്ലാം പാളിയിരിക്കുകയാണ്.അമ്പത് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും,
ഒന്നരക്കോടി തൈകളും വർഷാവർഷം വിതരണം ചെയ്ത സംസ്ഥാനത്താണ് പച്ചക്കറി ക്ഷാമവും രൂക്ഷമായ വിലക്കയറ്റവും കൊണ്ട് ജനങ്ങൾ നട്ടം തിരിയുന്നത്.മഴ കനക്കുകയും,ട്രോളിങ്ങ് നിരോധനം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ വിപണിയിൽ ശക്തമായി ഇടപെട്ട് വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സജീവൻ ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലകയറ്റത്തിൽ സർക്കാർ നിഷ്ക്രിയത്തത്തിനെതിരെ ബി.ജെ.പി. പാളയം പച്ചക്കറി മാർക്കറ്റിന് മുന്നിൽ ബി.ജെ.പി. സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി അദ്ധ്യക്ഷത വഹിച്ചു.ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്,ജില്ലാട്രഷറർ വി.കെ.ജയൻ,യുവമോർച്ച ജില്ലാപ്രസിഡൻറ് ജുബിൻ ബാലകൃഷ്ണൻ,സി.പി.വിജയകൃഷ്ണൻ,കെ.ഷൈബു,ടിപി.ദിജിൽ,പി.കെ.അജിത്കുമാർ,പി.കെ.ഗണേശൻ,കെ.സബിത,കെ.സി.രാജൻ,പ്രവീൺ,തളിയിൽ,എൻ.പി.പ്രകാശ്,പ്രവീൺശങ്കർ,ജഗന്നാഥൻ ബിലാത്തിക്കുളം, എൻ.ശിവപ്രസാദ്, ശ്രീജാ സി.നായർ, ലീന ദിനേഷ്,പി.രതീഷ്,ഷിംജീഷ് പാറപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.