കല്ലുത്താൻ കടവിലെ ഫ്ലാറ്റ് എങ്ങനെ ലൈഫ്മിഷൻ പദ്ധതിയിൽ വന്നു എന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കണം; ശോഭാ സുരേന്ദ്രൻ
കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്ത കല്ലുത്താൻ കടവിലെ ഫ്ലാറ്റ് നാല് വർഷം കൊണ്ട് തകർന്ന് തുടങ്ങിയതിന് കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്നും പ്രവൃത്തി പരിചയത്തിൽ പ്രാവിണ്യം കുറഞ്ഞ കമ്പനികൾക്ക് കരാർ നൽകുന്നതിലൂടെ ഭീഷണിയിലാകുന്നത് ജനങ്ങളുടെ ജീവനാണെന്നും ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അശാസ്ത്രീയമായി നിർമ്മാണം നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് കോർപ്പറേഷൻ മേയർ സ്വീകരിക്കുന്നത്.നിർമ്മാണത്തിലെ അപാകത കാരണം കഴിഞ്ഞ ദിവസം ഏഴാം നിലയിലെ ഫ്ലാറ്റിൽ തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ജീവൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫ്ലാറ്റിലെ...









