Thursday, September 19, 2024
LatestPolitics

ദേശീയ രാഷ്ട്രീയത്തിൻ്റെ ഗതി മാറ്റിയത് സോഷ്യൽ മീഡിയ: അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിൻറെ ഗതി മാറ്റിമറിച്ചതിൽ സോഷ്യൽ മീഡിയക്ക് നിർണ്ണായക പങ്കാണ് ഉളളതെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ.ബി.ജെ.പി.ഐ.ടി, സോഷ്യൽ മീഡിയ ജില്ലാ നേതൃയോഗം മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയുഷ്മാൻ ഭാരത് ചികിത്സാസഹായം അർഹരായവർക്ക് മുഴുവൻ കാർഡ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് വലിയ കാര്യമാണ്.നേരത്തെ കുടുംബനാഥന് മാത്രമേ കാർഡ് ഉണ്ടായിരുന്നുളളൂ.ഇത്തരം ഗുണപ്രദമായ പദ്ധതികൾ പെട്ടെന്ന് താഴെത്തട്ടുവരെ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. മോദി സർക്കാരിൻറെ ജനോപകാര പദ്ധതികൾ പ്രചരിപ്പിക്കുന്നതിനും,യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും സോഷ്യൽ മീഡിയ പ്രവർത്തകർക്ക് വലിയ ദൗത്യമാണ് ഇനിയും നിർവ്വഹിക്കാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കൺവീനർ പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, ജില്ലാ മീഡിയാ സെൽ കൺവീനർ കെ.പി.ഷൈജു, സോഷ്യൽ മീഡിയ ജില്ലാ കോ.കൺവീനർമാരായ ദീപേഷ് പയ്യാനക്കൽ, സഞ്ജയ്.രാഹുൽഅശോക്, അനുരാജ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply