നരേന്ദ്രമോദി വിശപ്പില്ലാത്ത ഇന്ത്യയെ പ്രദാനം ചെയ്തു; അഡ്വ.വി.കെ.സജീവൻ
കോഴിക്കോട് : നരേന്ദ്രമോദി സർക്കാർ എരിവയറിൻ്റെ പ്രശ്നം പരിഹരിച്ച് വിശപ്പില്ലാത്ത ഇന്ത്യയെ പ്രധാനം ചെയ്തപ്പോൾ ഇടതുപക്ഷം മതത്തിൻ്റെ പിന്നാലെ പോയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ . നടക്കാവ് മണ്ഡലം എൻഡിഎ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ്ഹിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനപഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമല്ല പ്രശ്നം എന്ന് പാടിയവർ ഇന്ന് മതഭീകരതയെപ്പോലും ന്യായീകരിക്കുകയാണ്. മുഹമ്മദ് റിയാസിന് ദേശീയ പാതയോടൊപ്പം സെൽഫി എടുക്കാനും,രാഹുൽഗാന്ധിക്ക് കാശ്മീരിൽപോയി മഞ്ഞുവാരിക്കളിക്കാനും തക്ക വികസനം സാധ്യമാക്കിയത് നരേന്ദ്രമോദിസർക്കാരാണ്. 2024ലും മോദിയെ തിരഞ്ഞെടുക്കാൻ ജനം തീരുമാനമെടുത്തുകഴിഞ്ഞു...









