സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് പിവി അൻവർ; ‘അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും യുഡിഎഫിനെ സഹായിക്കും’
മലപ്പുറം: സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. താനും തൻ്റെ പാർട്ടിയും എന്ത് വില കൊടുത്തും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുമെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ ഒരു ഉപാധിയും വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മാത്രം നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീ പദ്ധതിയിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത് സർക്കാരിൽ നിന്ന് താൻ ഇറങ്ങി വരാനുണ്ടായ ഓരോ കാരണവും അടിവരയിടുകയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് വർഗീയവത്കരണമാണ്...









