കേരളത്തിൽ ചില സ്കൂളുകളിൽ ഗുരുപൂജയെ എതിർക്കുന്നത് ദൗർഭാഗ്യകരം; ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവർ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണെന്നും ഗവർണർ
കോഴിക്കോട്: ഭാരതമാതാവും ഗുരുപൂജയും രാഷ്ട്രീയമായ സങ്കല്പങ്ങളല്ലെന്നും സാംസ്ക്കാരികമായി ഏറെ ഔന്നത്യം പുലർത്തുന്ന കേരളത്തിൽ ചില സ്കൂളുകളിൽ ഗുരുപൂജയെ എതിർക്കുന്നത് നിർഭാഗ്യകരമാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവർ ഇപ്പോൾ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണ്. ആർ എസ് എസിന്റെ ഭാഗമാണെന്നും സ്വയം സേവകനാണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേസരി ഭവനിൽ നവരാത്രി സർഗോത്സവത്തിന്റെ നാലാം ദിവസത്തെ സർഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ എസ് എസിനോട് ഭാരതത്തിലെ മാധ്യമങ്ങൾ വളരെ മുമ്പ് തന്നെ അസ്പൃശ്യത വച്ചു പുലർത്തി....