എസ്.സി. എസ്.ടി പിന്നോക്കാവസ്ഥ: സർക്കാർ ധവളപത്രമിറക്കണം. കെ.പി.ശ്രീശൻ
കോഴിക്കോട്: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്വം കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഏറ്റെടുക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ അവശ്യപ്പെട്ടു. എസ്.സി. മോർച്ച സംസ്ഥാ ന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കലക്ട്രേറ്റിന്നു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികൾ പോലും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലാപ്സായിപ്പോവുകയാണ്. നിയമസഭയിയിൽ ഈ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ടു ഡസൻ അഗങ്ങളുണ്ടായിട്ടും അവർ കുറ്റകരമായ നിശ്ശബ്ദത പാലിക്കുകയാണ്....









