കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം: കെ.സുരേന്ദ്രൻ
സി.ഡി സലീം കുമാർ തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് പിന്നിൽ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക്...









