കോഴിക്കോട്: ഇന്ത്യൻ റെയിൽവേയെ നവീകരണത്തിന്റെ പേരു പറഞ്ഞ് വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ലിങ്ക് റോഡ് പരിസരത്തു നടന്ന പ്രതിഷേധ യോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.
പി ദാമോദരൻ അധ്യക്ഷനായിരുന്നു.സി. സുന്ദരൻ.എം.മുഹമ്മദ് ബഷീർ,പി.പി മോഹനൻ, യു.സതീശൻ എന്നിവർ സംസാരിച്ചു, എസ്. രമേശൻ,മുജീബ്,സി.പി ഹംസ എന്നിവർ നേതൃത്വം നൽകി.