ഗവർണറുടെ പ്രതികരണം: മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണഘടനാ പദവിയോട് സർക്കാർ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിത്. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട് തന്നെയാണ് കേരളത്തിലെ ജനങ്ങൾക്കുമുള്ളത്. ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. അത് സർക്കാരിന്റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസിലാക്കണം. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും വ്യാപകമായ ബന്ധു-രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്....









