കോഴിക്കോട്; സർവ്വകലാശാലകൾ മാർക്സിസ്റ്റ് വത്കരിക്കപ്പെട്ടു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണ്ണറുടെ പരാതി എന്ന് കെ മുരളീധരൻ എം പി പറഞ്ഞു. ഗവർണ്ണർക്ക് പോലും സഹി കെട്ടു. ചാൻസിലറായി തുടരാൻ ഗവർണ്ണർ ആഗ്രഹിക്കുന്നെങ്കിൽ നടപടി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ നടപടികൾക്ക് കോൺഗ്രസ് നൽകുന്നത് പുല്ലു വിലയാണ്. പൊലീസ് എടുക്കാചരക്കായി. പൊലീസുകാരെ നയിക്കുന്ന ഐപിഎസുകാർക്ക് മാഫിയ ബന്ധം ഉണ്ട്.
ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ പരാമര്‍ശങ്ങളെ കെ. മുരളീധരന്‍ അപലപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാനാവില്ല.റാലിക്കിടെ ഉണ്ടായ ചില മുദ്രാവാക്യങ്ങളും തെറ്റായി. എന്നാല്‍ താലിബാനിസം എന്ന് പറഞ്ഞ് മുസ്ലീംലീഗിനെ കല്ലെറിയാൻ അനുവദിക്കില്ല. മുഖ്യമന്ത്രി വെല്ലുവിളിക്കട്ടെ. ചെയ്യാനുള്ളത് തങ്ങൾ ചെയ്യും. വെല്ലുവിളിയെങ്കിൽ വെല്ലുവിളി. കെ. റെയിൽ കല്ലിടുമ്പോൾ ഇപ്പോൾ തന്നെ തങ്ങളുടെ പ്രവർത്തകർ പിഴുതെറിയുന്നുണ്ട്. ഇനിയും എറിയുമെന്നും മുരളീധരൻ പറഞ്ഞു.