കെ റെയിലിൽ നിലപാടിലുറച്ച് മുഖ്യമന്ത്രി
കൊച്ചി: കെ റെയിൽ പദ്ധതി എംഎൽഎമാരുമായാണ് ആദ്യം ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പൗരപ്രമുഖരോട് സംവദിക്കുന്ന ജനസമക്ഷം പരിപാടിയിൽ പറഞ്ഞു. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പശ്ചാത്തല സൗകര്യം മെച്ചപെട്ടില്ലെങ്കിൽ നാടിന്റെ പൊതു വികസനത്തെ തന്നെ അത് ബാധിക്കുമെന്ന വാദമാണ് മുഖ്യമന്ത്രി പിന്നെയും ഉയർത്തുന്നത്. എതിർപ്പുയർന്ന മുൻ പദ്ധതികൾ നടപ്പാക്കിയ ചരിത്രവും മുഖ്യമന്ത്രി വേദിയിൽ ആവർത്തിച്ചു. ദേശീയ പാത വികസനത്തിന് ഭൂമി നൽകാൻ എതിർത്തവരെ കാര്യങ്ങൾ...









