രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്
മലപ്പുറം:രാജ്യത്ത് ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടന്ന സീറത്തുന്നബി ഇന്റെർ നാഷണൽ അക്കാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നത് വർധിച്ചു വരുന്നുവെന്നത് അത്യന്തം അപകടകരമാണ്. അത് ഇന്ത്യയുടെ അഖണ്ഡതയെയും, സമാധാനാന്തരീക്ഷത്തെയുമാണ് തകർക്കുക. ഈ...









