Tuesday, October 15, 2024
Local News

അഴിമതി ആരോപണം;ബേപ്പൂർ മൃഗാശുപത്രിയിലേക്ക് ബി.ജെ.പി മാർച്ച് നടത്തി.


ഫറോക്ക്: ബേപ്പൂർ മൃഗാശുപത്രിയിലെ അഴിമതി അന്വേഷിക്കുക, ക്ഷീരകർഷകരെ അവഗണിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ബേപ്പൂർ മേഖലാ കമ്മറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി.
മൃഗാശുപത്രി പരിസരത്ത് നടന്ന പ്രതിഷേധയോഗം കോർപ്പറേഷൻ കൗൺസിലറും യുവമോർച്ച ജില്ലാ അധ്യക്ഷനുമായ ടി.റെനീഷ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി ബേപ്പൂർ ഏരിയ പ്രസിഡണ്ട് എ.വി ഷിബീഷ് അധ്യക്ഷനായിരുന്നു.
മഹിളാ മോർച്ച ജില്ല അധ്യക്ഷ അഡ്വ. രമ്യ മുരളി,നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത്, വൈസ് പ്രസിഡണ്ട് സാബു ലാൽ,  സെക്രട്ടറി ഷിംജീഷ് ടി.കെ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം നെല്ലിക്കോട്ട് സതീഷ് കുമാർ,എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply