Tuesday, December 3, 2024
LatestLocal News

മഴ;കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല


കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴ പെയ്തിട്ടില്ല. അടുത്ത നാല് ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെയുള്ള കാലാവസ്ഥാപ്രവചന പ്രകാരം നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം ജാഗ്രത ഇനിയും തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേ ശിച്ചിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാണ്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് സാധാരണ നിലയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ടുന്ന സാഹചര്യമൊന്നും ജില്ലയിൽ ഇല്ല എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം.


Reporter
the authorReporter

Leave a Reply