കോഴിക്കോട് : കൊവിഡ് വ്യപനത്തെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനി സാഹചര്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്നതിനും ശുചീകരിക്കുന്നതിനും എസ് വൈ എസ് തുടക്കം കുറിച്ചു.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കോ ഴിക്കോട് ഗവ . മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവഹിച്ചു.
എസ്സ് വൈ എസ്സ് സാന്ത്വനം വളണ്ടിയർമാർ ക്ലാസ്സ് മുറികൾ ശാസ്ത്രീയമായ രീതിയിൽ വൃത്തിയാക്കുകയും അണു നശീകരണം നടത്തുകയും ബെഞ്ചും ഡെസ്കും ക്രമീകരിക്കുകയും ചെയ്തു.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു .
പ്രിൻസിപ്പൽ ബാബു സി പി ,
പി ടി എ പ്രസിഡന്റ് സലാം വെള്ളയിൽ , എസ്സ് വൈ എസ്സ് ജില്ലാ സെക്രട്ടറി കെ അബ്ദുൽ കലാം , സക്കീർ ഹുസൈൻ , മുഖദാർ,സിദ്ദിഖ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
അംജദ് മാങ്കാവ്, ഡീലക്സ് അബ്ദുറഹിമാൻ,സ്വാലിഹ് സഖാഫി അന്നശേരി, സിയാദ് കളത്തിങ്കൽ, സാദത്ത് കുണ്ടുങ്ങൽ, മാലിക് ഉസ്മാൻ ആദിൽ ശഹരി, ഫൈസൽ വെള്ളിമാട്കുന്ന്,ഫാറൂഖ് കല്ലായി, മനാഫ് കുണ്ടുങ്ങൽ എന്നിവർ സംബന്ധിച്ചു.