Tuesday, October 15, 2024
GeneralLocal News

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്


മലപ്പുറം:രാജ്യത്ത് ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടന്ന സീറത്തുന്നബി ഇന്റെർ നാഷണൽ അക്കാദമിക് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നത് വർധിച്ചു വരുന്നുവെന്നത് അത്യന്തം അപകടകരമാണ്. അത് ഇന്ത്യയുടെ അഖണ്ഡതയെയും, സമാധാനാന്തരീക്ഷത്തെയുമാണ് തകർക്കുക. ഈ അടുത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകന്റെ മാർക്ക് ജിഹാദ് പരാമർശത്തെയും ഈ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ഫെഡറലിസത്തിന്റെയും, മതേതരത്വത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ അതിർ വരമ്പിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നതും മാറ്റി നിർത്തുന്നതും അംഗീകരിക്കാവുന്നതല്ല. ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണതെന്നും അദ്ദേഹം പറഞ്ഞു. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ വി.വി
ഹാമിദലി സഖാഫി, സി ആർ കെ മുഹമ്മദ്, ഫിർദൗസ് സഖാഫി കണ്ണൂർ, എം ജുബൈർ, പി ജാബിർ, എം മുഹമ്മദ് നിയാസ്, ശബീറലി മഞ്ചേരി, റാഫി തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ദേശീയ, അന്തർദേശീയ യൂണിവേഴ്സിറ്റികളിലെ പഠിതാക്കളുടേയും, പൂർവ്വ വിദ്യാർത്ഥികളുടേതുമായി 44 അക്കാദമിക് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


Reporter
the authorReporter

Leave a Reply