വൈദ്യുതി ഉൽപ്പാദനം : സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തും – മന്ത്രി കെ കൃഷ്ണൻ കുട്ടി.പോള്‍ മൗണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . എല്ലാ വീട്ടിലും പുരപ്പുറ സോളാർ വെക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കി വരുന്ന വൈദ്യുതി ബോർഡിന് വിൽക്കുമ്പോൾ ചെറിയ വരുമാനം ലഭിക്കുമെന്നത് കുടുംബത്തിന് ആശ്വാസമാവുമെന്നും മന്ത്രി പറഞ്ഞു. വളരെ ചുരുങ്ങിയ പലിശയ്ക്ക് ഓട്ടോറിക്ഷ വാങ്ങിക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്ന് കേരള ബാങ്ക്...