BusinessLatest

ഇന്ത്യ സിക്‌സടിക്കുമ്പോൾ ടാക്കോ ബെല്ലിൽ ഫ്രീ ടാകോ


കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി  ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും.

ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് കാംപയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്സ്ആപ്പ് ക്യുആർ കോഡിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും.

ഇന്ത്യ സിക്സ് അടിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ടാക്കോ സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങൾ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങൾ ആഘോഷിക്കുമ്പോൾ എല്ലാവരും ടാക്കോകൾ രുചിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു-യം ബ്രാൻഡ്‌സ് ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അങ്കുഷ് തുലി പറഞ്ഞു.

ടാക്കോ ബെൽ ആരാധകർക്ക് പുതിയതും ആവേശകരവുമായ അനുഭവങ്ങൾ നൽകാനുള്ള പ്രതിബദ്ധത ഞങ്ങൾ തുടരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണ്. വരുന്ന ക്രിക്കറ്റ് സീസണിൽ ആരാധകർക്ക് സമ്മാനം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലുള്ളതാക്കുന്നതിനുമുള്ള നിരവധി മാർഗങ്ങളിലൊന്നാണ് ക്രിക്കറ്റിനെ ഞങ്ങളുടെ ടാക്കോസുമായി സംയോജിപ്പിക്കുന്നത് എന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply