ഫോക്‌ലാൻഡും മെക്സിക്കോയും കടന്ന് അറ്റ്ലാന്റയിൽ
......🖋️അഭിലാഷ് നാരായണൻ ⚽ഇന്ത്യൻ സമയം ജൂലൈ 16 ന് പുലർച്ചെ (12.30AM) ഇംഗ്ലണ്ടും അർജൻറീനയും ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി നേർക്കുനേർ കാണുന്നു. ഇംഗ്ലണ്ട് നോർവെയേയും അർജന്റീന സ്വിറ്റ്സർലണ്ടിനെയും മറികടന്നാണ് 2026 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതിനു മുൻപ് ഇരുവരും സെമി ഫൈനലിൽ ഏറ്റുമുട്ടിയത് 1986 ലാണ്. അന്ന് മറഡോണയുടെ അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ ഗോൾ പിറന്ന മത്സരം. അന്നത്തെ അർജന്റീനയുടെ മത്സരം കാൽപന്തിന് ചുറ്റും മാത്രമായിരുന്നില്ല. അർജന്റീനയെ തുരത്തിയ ഫോക്ലാന്റ് ദ്വീപിലെ ഇംഗ്ലണ്ടിന്റെ അധിനിവേശത്തിനെതിരെ കൂടിയായിരുന്നു! അർജന്റീനക്കാരുടെ...









