സംസ്ഥാനത്തെ ആദ്യ -റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍- കോഴിക്കോട് മേയ്ത്രയില്‍
കോഴിക്കോട്: പക്ഷാഘാതം ഉള്‍പ്പെടെ നാഡീസംബന്ധമായ രോഗങ്ങള്‍ നേരിട്ടവര്‍ക്ക് സ്വാഭാവിക ചലനങ്ങളിലേക്ക് തിരികെ വരാന്‍ ആക്കം കൂട്ടുന്ന - റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ - സംവിധാനം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ഈ സംവിധാനം കൊണ്ടു വരുന്ന സംസ്ഥാനത്തെ ആദ്യ ഹോസ്പിറ്റലാണ് മേയ്ത്ര ഹോസ്പിറ്റല്‍. പക്ഷാഘാതം, തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍, മറ്റു നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവ സംഭവിച്ച രോഗികളുടെ പുനരധിവാസത്തിന് ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുക. ഓരോ വ്യക്തിയും...









