മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ. കൊവിഡ് വ്യാപനത്തിൽ നിന്നും കേരളം പൂർണ്ണമായും മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ല തെന്ന് ഐ.എം എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി പറഞ്ഞു.
ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് അടക്കം ധരിക്കണമെന്നാണ് വിശദീകരണം