കൈകള്‍ക്കുള്ള സമഗ്രചികിത്സാ വിഭാഗവുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍
ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു കോഴിക്കോട്: കൈകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ക്കും ജന്‍മനാ സംഭവിക്കുന്ന തകരാറുകള്‍ക്കും മാത്രമായി സമഗ്രചികിത്സ ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ബോണ്‍,ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജോര്‍ജ്ജ് എബ്രഹാം, ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഫെബിന്‍...









