ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: കൈകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ക്കും ജന്‍മനാ സംഭവിക്കുന്ന തകരാറുകള്‍ക്കും മാത്രമായി സമഗ്രചികിത്സ ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ബോണ്‍,ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജോര്‍ജ്ജ് എബ്രഹാം, ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഫെബിന്‍ അഹ്‌മദ് പി.ഐ., കണ്‍സല്‍ട്ടന്റ് ഡോ. വിഷ്ണുരാജ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
കൈകളുടെ പരിക്കുകള്‍ക്കും ക്ഷതങ്ങള്‍ക്കും സമഗ്ര ചികിത്സാ വിഭാഗം സംസ്ഥാനത്ത് ആദ്യത്തേതാണ്. കൂടാതെ കൈയിന്റെ പെരുവിരല്‍ എടുത്ത് കാലിന്റെ പെരുവിരലില്‍ സ്ഥാപിക്കുന്ന ‘ടോ ടു തംബ്’ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രിയും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലാണ്. ‘മുഴങ്കൈ വേദന’, ‘ബ്രാക്യല്‍ പ്ലക്‌സസ് ഇന്‍ജുറി’, ‘കണ്‍ജെനിറ്റല്‍ ഹാന്റ്’, റിപ്ലാന്റേഷന്‍/ റീവാസ്‌കുലറൈസേഷന്‍ സര്‍ജറികള്‍, കൈമുട്ടിനു മുകളിലും താഴെയുമായി സംഭവിക്കുന്ന എല്ലു പൊട്ടലുകള്‍ ശരിപ്പെടുത്തുക, ന്യൂറോമസ്‌കുലര്‍ ഡിസോര്‍ഡര്‍ ക്ലിനിക്ക്, കൈയിലും മുഴങ്കൈയിലുമായി സംഭവിക്കുന്ന സ്‌പോര്‍ട്‌സ് ഇന്‍ജുറീസ്, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഫലപ്രദമായചികിത്സ ലഭിക്കും. കൈ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പലരും പരിഗണിക്കുക അവ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമ്പോള്‍ മാത്രമാണ്.
അപകടങ്ങളില്‍ കൈയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എത്തിക്കുന്ന രോഗികള്‍ക്ക് അവരുടെ കൈകളുടെ ശേഷി നഷ്ടപ്പെടാതെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കാനുള്ള സാധ്യതയാണ് പുതിയ സമഗ്ര ചികിത്സാവിഭാഗം ആരംഭിക്കുന്നതോടെ ലഭ്യമാകുന്നതെന്ന് മേയ്ത്ര ഹോസ്പിറ്റലിന്റെയും കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ഫലപ്രദമായ ചികിത്സ ലഭ്യമാകാത്തതുകൊണ്ട് ഒരു രോഗിക്കും സ്ഥിരമായ വൈകല്യം സംഭവിക്കരുത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ഹാന്റ് ആന്റ് ട്രോമ രോഗികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിച്ചതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഓഫ് ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ അഡൈ്വസറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
കൈകള്‍ക്ക് സംഭവിക്കുന്ന പരിക്കുകളായാലും ജന്‍മനാ ഉള്ള തകരാറുകളായാലും അവയെല്ലാം ചികിത്സിക്കാന്‍ കഴിയും വിധമാണ് സമഗ്രചികിത്സാ വിഭാഗം ക്രമീകരിച്ചിരിക്കുന്നതെന്ന് ഹാന്റ് ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി – ബോണ്‍ ജോയിന്റ് ആന്റ് സ്‌പൈന്‍ മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍. പറഞ്ഞു. വാഹനാപകടങ്ങളിലും മറ്റും കൈയിന് ഏല്‍ക്കുന്ന പരിക്കുകള്‍ പലപ്പോഴും സ്ഥിരമായ വൈകല്യത്തിലേക്ക് എത്തിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും, ജന്‍മനാലുള്ള കൈകാലുകളിലെ പിളര്‍പ്പ്, കൈകാലുകള്‍ ഒട്ടിച്ചേര്‍ന്നുള്ള അവസ്ഥ, കൈകളിലെ അമിത വിരലുകള്‍ അല്ലെങ്കില്‍ അമിതപെരുവിരല്‍, ഇഴപിരിഞ്ഞിരിക്കുന്ന വിരലുകള്‍ തുടങ്ങിയവയെല്ലാം ശസ്ത്രക്രിയയിലൂടെ പരമാവധി പ്രവര്‍ത്തന ക്ഷമത നേടിയെടുക്കാന്‍ കഴിയുമെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടുത്ത കൈവേദന പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
220 കിടക്കകളുമായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ക്വാര്‍ട്ടര്‍നറി കെയര്‍ ഹോസ്പിറ്റലാണ്. ആതുരശുശ്രൂഷാ രംഗത്തെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഹോസ്പിറ്റല്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളുടെയും പ്രഗത്ഭമതികളായ ഡോക്ടര്‍മാരുടെയും അതിവിദഗ്ധരായ സാങ്കേതിക വിദഗ്ധരുടെയും ഏകോപിത, സമഗ്രസേവനം ലഭ്യമാക്കുന്ന കേന്ദ്രമാണ്. ‘ടിഎഎച്ച്പി ആസ്‌ത്രേലിയ’യുമായി സഹകരച്ച് ‘രോഗീകേന്ദ്രിത സേവനങ്ങള്‍ക്ക്’ പ്രാമുഖ്യം നല്‍കുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ ഓഫ്‌സൈറ്റ് നിര്‍മാണ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യന്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ‘കെയര്‍-പാത്ത്’ മാതൃകയിലാണ്.
അഞ്ചു വര്‍ഷം കൊണ്ട് ആറു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സേവനം വ്യാപിപ്പിച്ച മേയ്ത്രയില്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്‌ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ‘ബ്ലഡ് ഡിസോര്‍ഡേഴ്‌സ്- ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറാപി എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സ് വിഭാഗങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സമ്പൂര്‍ണ കടലാസു രഹിത സംവിധാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റവും സുപ്രധാന വിഭാഗങ്ങള്‍ക്കായി ക്ലിനിക്കല്‍ പാത്-വേകളും നടപ്പാക്കിയിട്ടുണ്ട്. അതിനൂതന സംവിധാനങ്ങളുള്ള ഏഴ് ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3-ടെസ്‌ല എംആര്‍ആ മെഷിന്‍, 128-സ്ലൈസ് സിടി, ടെലി-ഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.