അവയവദാന ദിനത്തിൽ മാതൃകയായി അമൽ കൃഷ്ണയുടെ കുടുംബം. നാല് പേർക്ക് പുതുജീവനേകി അമൽ യാത്രയായി
കൊച്ചി: പതിനേഴുകാരനായ തൃശൂർ സ്വദേശി അമൽ കൃഷ്ണ യാത്രയായത് നാല് പേർക്ക് പുതുജീവനേകിയാണ്. നവംബർ 17- ന് തലവേദനയെയും ഛർദ്ദിയെയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് പിന്നീട് സ്ട്രോക്ക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ 22- ന് പുലർച്ചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിക്കുകയും ചെയ്തു. സ്ട്രോക്കിനെ തുടർന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവർത്തനം നിലച്ച നിലയിലാണ് തൃശൂരിലെ ആശുപത്രിയിൽ നിന്ന് അസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതേ തുടർന്ന് 25-ാം തീയതി രാവിലെ മസ്തിഷ്ക മരണം സ്ഥിതീകരിക്കുകയും ചെയ്തു. തൃശൂർ വല്ലച്ചിറ...









