കോഴിക്കോട് :കഴിഞ്ഞ ഒരു വർഷ കാലം പ്രദേശത്തെ പാവപ്പെട്ട രോഗികൾക് മരുന്നും ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്ത് വന്ന
പന്നിയങ്കര താന്നിക്കൽ പറമ്പ് അമാൻ ചാരിറ്റി വിങ്ങിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച് ഹെൽപ്പിങ് ഹാൻഡ്‌സ് ട്രസ്റ്റുമായി സഹകരിച് പ്രദേശത്തെ 250ഓളം പേർക് വൃക്ക രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി
ഉദ്ഘാടന ചടങ്ങ് കെ വി നാസറിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ എം ബിജുലാൽ നിർവഹിച്ചു.55ആം വാർഡ് കൗൺസിലർ എൻ. ജയശീല, ഹംസ സൈനി ഹെൽപ്പിങ് ഹാൻഡ്‌സ് സെക്രട്ടറി നിയാസ്, അരുൾ ജ്യോതി, എൻ. പി ഹാരിസ്, നവാസ്, കെ. മുഹമ്മദ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു, കെ മുഹമ്മദ് അസ്‌കർ സ്വാഗതവും കെ. വി നജീബ് നന്ദിയും പറഞ്ഞു ഹെൽപ്പിങ് ഹാൻഡ്‌സ് ട്രസ്റ്റിന്റെ ടെക്നിഷി യൻന്മാരും ചാരിറ്റി വിംഗ് വനിതാ വോളിന്റീർമാരും വിംഗ് വോളിന്റീർമാരായ അഫ്ലഹ്, മുഹ്സിൻ, ഇർഫാൻ, ശാമിൽ, സവാദ്, അജ്മൽ, സിദ്ധീഖ്, സിജിലാസ്, റഹീസ്, ഹർഷാദ്, റഷീമ് റാഷിദ്, ഗാനിഹ്, അയ്യൂബ്, ഫാറൂഖ്, റഫീഖ്, ഷാഹിദ്, നജാദ്, അർഷാദ് അലി, അൻസാരി, സിനാൻ,തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി