Tuesday, October 15, 2024
HealthLatest

ഡോ.ഷാജി തോമസ് ജോണിന് രാഷ്ട്രാന്തരീയ പുരസ്ക്കാരം


കോഴിക്കോട്: 2022 ലെ ഐ.എസ്.എസ്.എൻ ശാസ്ത്ര സാങ്കേതിക അവാർഡ് കോൺഗ്രസ്സിൽ എറ്റവും നല്ല ഡൗൺ സിൻഡ്രോം ഗവേഷണ പ്രബന്ധത്തിനുള്ള രാഷ്ട്രാന്തരീയ പുരസ്ക്കാരം  ഡോ.ഷാജി തോമസ് ജോണിന് ലഭിച്ചു.കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിലെ ശിശുരോഗവിഭാഗം മേധാവി  ഡോ.ഷാജി തോമസ് ജോൺ.

കഴിഞ്ഞ 22 വർഷമായി ഡോ.ഷാജി തോമസ് ജോൺ ഡൌൺസിൻഡ്രോം കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി അക്ഷീണം പ്രവർത്തിച്ചു വരികയാണ്. ഡൌൺ സിൻഡ്രോം കുട്ടികൾക്കിടയിലുള്ള നിസ്തുല ക്ഷേമ, സേവന പ്രവർത്തനത്തെ മുൻ നിർത്തി ഡവലപ്പ്മെന്റൽ പീഡിയാട്രിക്സിൽ ഓണററി ഫെല്ലോഷിപ്പ് അദ്ദേഹത്തിനു  ലഭിക്കുകയുണ്ടായി . ഡൗൺസിൻഡ്രോം ട്രസ്‌റ്റിന്റെ ഫൗണ്ടർ ചെയർമാനാണ് ഡോ.ഷാജി ജോൺ.


Reporter
the authorReporter

Leave a Reply