ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ റിഹാബിറ്റ് വാർഷിക സംഗമം ആവേശമായി ; ഇനി ലക്ഷ്യം10 ഏക്കറിൽ ഒരുങ്ങുന്ന കേരള ന്യൂറോ റിഹാബ് ഇൻസ്റ്റിറ്റ്യൂട്ട്
കോഴിക്കോട് :അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലുള്ളവരും രോഗത്തെ അതിജീവിക്കുന്നവരും വെള്ളിമാട് കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ ഒത്തു കൂടി.പരിപാടിയിൽ പങ്കെടുത്തവർ പങ്ക് വെച്ച അനുഭവങ്ങൾ രോഗാവസ്ഥ നേരിടുന്നവർക്ക് ആശ്വാസമായി. നിർദ്ധന രോഗികൾക്ക് മരുന്നും ചികിത്സയും നൽകി സേവന രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെയായി മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് പദ്ധതിയായ റീഹാബിറ്റിന്റെ വാർഷിക സംഗമ വേദി പുതുമയുള്ള അനുഭവമാകുകയായിരുന്നു. ദുബൈ ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ:കെ.പി ഹുസൈൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ കീഴിൽ...









