കോഴിക്കോട് : മുബൈ ഐ ഐ ടി യിൽ നടന്ന നാഷണൽ എന്റർപ്രണർ ഷിപ്പ് ചാലഞ്ചിൽ കെ എം സി ടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ നാഷണൽ കോളജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ ചാമ്പ്യന്മാരായി.
ജേതാക്കൾക്ക് റയിൽവേ സ്റ്റേഷനിൽ കോളജ് അധികൃതർ സ്വീകരണവും നൽകി.നാഷണൽ കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പിൽ ഡോ.സുജിത് വർമ്മ വിദ്യാർത്ഥി ഗ്രൂപ്പ് പ്രതിനിധി നവാൽ അബ്ദുൾ കരീംന് ഉപഹാരം നൽകി സ്വീകരണം ഉദ്ഘാടനം ചെയ്തു.
ദേശീയ തലത്തിൽ ആയിരം കോളജ്കളിൽ നിന്നായി അടിസ്ഥാന ട്രാക്ക് ചലഞ്ചിൽ സെമി ഫൈനലിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട് അവസാന റൗണ്ട് മത്സരത്തിൽ നിന്നും നാഷണൽ കോളേജ് ഓഫ് ഫാർമസി ടീം ചാമ്പ്യൻ പട്ടം നേടുകയായിരുന്നു. മാർക്കറ്റിംഗ് ലോജിസ്റ്റിക്സ്, ഫൈനൽ ഐഡിയ പിച്ചിംഗ് , പോസ്റ്റർ ഡിസൈനിങ് എന്നിവ വിജയകരമായി പൂർത്തി കരിച്ചതാണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. ഭൂരിഭാഗവും പെൺകുട്ടികളയിരുന്നു
ഇ സമ്മിറ്റിൽ പങ്കാളിത്വം വഹിച്ചതെന്ന പ്രത്യേക പരാമർശവും നേടി. സമ്മാനത്തുകയായ 70 ,000 രൂപയ്ക്ക് പുറമെ 5 ലക്ഷം രൂപയുടെ ഓൺ ലൈൻ പാഠ്യ പദ്ധതിയും നാഷണൽ കോളജ് ഓഫ് ഫാർമസി യ്ക്ക് എൻ ഐ ടി. അനുവദിച്ചു. നാഷണൽ കോളജ് ഓഫ് ഫാർമസി യാണ് പങ്കെടുത്തവരിൽ ആരോഗ്യ മേഖല നിന്നും കേരളത്തിൽ നിന്നും എക ടീം.സ്വീകരണം ചടങ്ങിൽ
നാഷണൽ കോളജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ ഡോ. ആകാശ് മരതകം, അസി.പ്രൊഫസർമാരായ ഇ ജെറീന, എ ആതിര , പ്രൊഫസർ സിജോ പാട്ടം, പി നിഹാൽ എന്നിവർ സംസാരിച്ചു.