ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രോഗികൾക്ക് മികവാർന്ന സുരക്ഷയൊരുക്കുന്ന ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ’ സംവിധാനം ഒരുക്കി ബേബി മെമ്മോറിയൽ
കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 'കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്' എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ വാർഡിലെ കിടക്കകളിലും ഡോസിയുടെ നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗും (ആർ പി എം) നേരത്തേ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും (ഏർലി വാണിംഗ് സിസ്റ്റം - ഇ ഡബ്ലിയൂ എസ്) സജ്ജമാക്കി. രോഗികളുടെ മികച്ച സുരക്ഷയ്ക്കും ഉന്നത നിലവാരത്തിലുള്ള തുടർച്ചയായ പരിചരണത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്രദമാകും. ഡോസിയുടെയും മെഡിക്കൽ വിദഗ്ധരുടെയും യോജിച്ചുള്ള സുഗമമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ...









