ബേപ്പൂർ തുറമുഖം ‘സാഗർമാല’യിൽ ഉൾപ്പെടുത്തണം: മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ബേപ്പൂർ തുറമുഖം 'സാഗർമാല' പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 430 കോടി രൂപയാണ് പദ്ധതിക്കായി ആവശ്യപ്പെട്ടത്. ഒരു വർഷം 1.25 ലക്ഷം ടൺ കാർഗോയും 10,000 ൽ അധികം യാത്രക്കാരും ബേപ്പൂർ തുറമുഖത്തു നിന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ടെന്നും ആവശ്യത്തിന് വാർഫുകൾ ഇല്ലാത്തത് കപ്പലുകൾ അടുക്കുന്നതിന് ബേപ്പൂരിൽ താമസം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ആവശ്യം....









