ഗതാഗത കുരുക്കിന് പരിഹാരം; വട്ടക്കിണര്‍-അരീക്കാട് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്:ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വട്ടക്കിണറില്‍ നിന്നാരംഭിച്ച് അരീക്കാട് അവസാനിക്കുന്ന മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സഹകരണ പ്രസ്സ് (കെ.ഡി.സി പ്രസ്)ആന്റ് മെമ്പേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്ലായി മാനാരിയില്‍ ആരംഭിച്ച പ്രിന്റിങ് സമുച്ഛയത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണും. ഇതിനായി വട്ടക്കിണര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ദേശിയ പാത വീതികൂട്ടി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. പന്നിയങ്കര പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള റോഡ് വീതി...









