General

GeneralLatest

രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും...

GeneralHealthLatest

കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ കേസുകള്‍ 15 ആയി

സംസ്ഥാനത്ത് വീണ്ടും നാല് പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്താണ് പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്...

GeneralLatestPolitics

രഞ്ജിത്തിന്റെ കൊലപാതകം അപ്രതീക്ഷിതം, യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് എഡിജിപി

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നുവെന്ന് എഡിജിപി വിജയ് സാഖറെ. രഞ്ജിത്ത് ശ്രീനിവാസന്‍ അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കൊലപാതകം പ്രതീക്ഷിച്ചിരുന്നില്ലെന്നും...

GeneralLatestPolitics

കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം -കാന്തപുരം

കോഴിക്കോട്: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീ യമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു....

GeneralLatest

ഗോവ സ്വതന്ത്രമായതിൻ്റെ 60-ാം വാർഷിക ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പനാജി:ഗോവ സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് എന്നിവർ ആസാദ് മൈതാനിലെ രക്തസാക്ഷി...

GeneralLatestPolitics

വർഗ്ഗീയ കലാപമാണ് ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം: എ എ റഹീം

ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ...

GeneralLatestPolitics

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍, കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിതവും...

GeneralLatestPolitics

ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല: കെ സുധാകരൻ

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെയും ബിജെപി നേതാവായ രഞ്ജിത്തിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച്...

GeneralLatestPolitics

പോപുലര്‍ ഫ്രണ്ട് താലിബാന് പഠിക്കുന്നു, വര്‍ഗ്ഗീയ കലാപത്തിന് ശ്രമം, സിപിഎമ്മും പൊലീസും കൂട്ടുനില്‍ക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെയും കേരളാ പൊലീസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍...

GeneralLatest

തൊഴില്‍ ഉറപ്പുവരുത്താന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:വിവിധ മേഖലകളില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍...

1 … 300 301 302 … 347
Page 301 of 347