GeneralLatestPolitics

കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം -കാന്തപുരം


കോഴിക്കോട്: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീ യമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല.ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം.
മനുഷ്യനെ അന്യായമായി വെട്ടിക്കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്?.ആ രണ്ടു കുടുംബങ്ങളിലെയും കുഞ്ഞുകളോടും ഉറ്റവരോടും ഇവര്‍ക്കെന്ത് സമാധാനമാണ് പറയാനുള്ളത്? ചില നേതാക്കളുടെ അപക്വമായ പ്രതികരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ആപല്‍ക്കരമായി പടരുന്ന ഈ നീക്കത്തെ സര്‍ക്കാറും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തടയിടണം. നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍ പ്പെട്ടവരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാവണം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപാലകരുടെ തികഞ്ഞ ജാഗ്രതയുണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply