യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിക്കാൻ ഏകാംഗ പദയാത്രയുമായി ശരത്
കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിവസ പര്യടനം കുന്ദമംഗലത്ത് സമാപിച്ചു. . സെപ്റ്റംബർ 25ന് ബേക്കൽ കോട്ടക്കു സമീപത്തു നിന്നും ആരംഭിച്ച പദയാത്രയാണ് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലൂടെ സഞ്ചരിച്ച്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ കുന്ദമംഗലത്ത് എത്തിയത്. സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്,...