ആധുനിക സൗകര്യങ്ങളുമായി സിആര്‍സി പുതിയകെട്ടിടത്തിലേക്ക്: ഉദ്ഘാടനം 18ന്
കോഴിക്കോട്: സിആര്‍സി കോഴിക്കോട് ( കോമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷന്‍ & എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് -കോഴിക്കോട്) അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക്. ചേവായൂര്‍ ത്വക്ക് രോഗആശുപത്രി കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ നൂതന സെന്ററിന്റെ ഉദ്ഘാടനം ജനുവരി 18 ന് വൈകുന്നേരം 4 മണിക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കേന്ദ്ര സഹമന്ത്രിമാരായ എ. നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അതാവാലെ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു...









