കൂടരഞ്ഞിയിലെ കിണറ്റിൽ വീണ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള മഞ്ഞക്കടവിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. വനംവകുപ്പ് കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ രാത്രി ഒരു മണിയോടെ പുലി കയറുകയായിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുലിയെ താമരശ്ശേരി ഡിവിഷൻ ഓഫീസിൽ എത്തിച്ചു.പുലി ആരോഗ്യവാനാണെന്ന് അധികൃതർ പറഞ്ഞു. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ ചൊവ്വാഴ്ച വൈകീട്ടാണ് പുലി വീണത്. കിണറിനകത്ത് ഒരു ഗുഹയുണ്ട്. പുലി ഇതിലേക്ക് കയറിപ്പോയിരുന്നു. അജ്ഞാത ജീവി കിണറ്റിൽ വീണെന്ന തരത്തിലായിരുന്നു വാർത്ത പരന്നത്. തുടർന്ന് ഡിസ്ട്രിക് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ സ്ഥലത്തെത്തി...









