സംഗീത സംവിധായകൻ എബി ടോം സിറിയക്കും അഭിനേത്രി ഗ്രേസ് ആന്റണിയും വിവാഹിതരായി
കൊച്ചി: മലയാളികളുടെ പ്രിയ അഭിനേത്രി ഗ്രേസ് ആന്റണിയും മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കും വിവാഹിതരായി. "ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ,...









