കാണെക്കാണെ
'കാണെക്കാണെ' എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം ഹൃദയത്തിൽ തങ്ങി നിന്ന സീൻ ഇതാണ്. അതുവരെ തൊണ്ടയിൽ തളംകെട്ടിയ നിർത്തിയ സങ്കടങ്ങളും ആശങ്കങ്ങളും പറഞ്ഞ് തീർത്ത് സ്നേഹ (ഐശ്വര്യ ലക്ഷ്മി) തന്റെ അച്ഛനെ കെട്ടിപിടിച്ച് പൊട്ടികരയുന്ന സീൻ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ വെറുതെ ഓർത്തു നമ്മളിൽ എത്ര പേർക്ക് ഇങ്ങനെ ദുരഭിമാനം കാറ്റിൽ പറത്തി പൊട്ടിക്കരയാൻ സാധിക്കാറുണ്ടെന്ന്. കരയാൻ നീയെന്താ പെണ്ണാണോ എന്ന് ചോദിക്കുന്നിടത്ത് മുതൽ ഇങ്ങനെ കുട്ടികളെ പോലെ കരയാൻ എന്നെ കിട്ടില്ല എന്ന് പറയുന്നിടം വരെ കണ്ണീർ എന്ന പാവം പിടിച്ച വസ്തുത...


