Cinema

നീന


“നീന” എന്ന ചിത്രത്തിലെ നായിക നളിനി ആണോയെന്നറിയില്ല പക്ഷേ നളിനിയോളം പോന്ന ശക്തമായ സ്ത്രീ കഥാപാത്രം മലയാളസിനിമയിൽ തന്നെ വിരളമാണെന്ന് പറയാം. ചുവന്ന വലിയ പൊട്ടിനോടും കോട്ടൺ സാരികളോടും പ്രിയമുള്ള നളിനി ഈ സിനിമയിൽ പറയാൻ ആഗ്രഹിച്ചത് പരസ്പര ധാരണകളുടെയും അംഗീകരിക്കപ്പെടലിൻ്റെയും വലിയ പാഠങ്ങളാണ്. Self respect ൻ്റെയും self love ൻ്റെയും ഉത്തമ ഉദാഹരണം…

സ്വന്തം ഭർത്താവിന് മറ്റൊരു പ്രണയം തോന്നിത്തുടങ്ങുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴോ അതിനു ശേഷമോ ഒരിക്കൽപ്പോലും നളിനി സ്വയം ശപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുപ്പതുകളുടെ സൗന്ദര്യം ഈ ലൗവ് ഹാൻ്റിൽസാണെന്ന് അഭിമാനത്തോടെ പറയുന്ന നളിനി സ്വന്തം ശരീരത്തെയും വ്യക്തിത്വത്തെയും തൻ്റെ കുടുംബത്തോളം സ്നേഹിക്കുന്നു. ഒന്നും ത്യജിക്കലല്ല അർഹതപ്പെട്ടതിനെ ക്ഷമയോടെ ആത്മവിശ്വാസത്തോടെ നേടിയെടുക്കുക എന്നതാണ് നളിനിയിലെ സ്ത്രീ ചൂണ്ടിക്കാട്ടുന്ന പ്രചോദനം. കിടപ്പറകൾ സെക്സിനു വേണ്ടി മാത്രമുള്ളതല്ല തുറന്ന സംഭാഷണങ്ങൾക്കു കൂടിയുള്ളതാണെന്ന് കാണിച്ചു തരുന്നിടത്താണ് നളിനിയിലെ ഭാര്യയിൽ നിന്നും ഒരു നല്ല സുഹൃത്തിലേക്കുള്ള പരകായപ്രവേശം.

തൻ്റെ ഭർത്താവ് തന്നിൽ നിന്നും തൻ്റെ കുടുംബത്തിൽ നിന്നും അകലുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോളും “വിനുവിൻ്റെ യുക്തി പോലെ എന്താണെങ്കിലും തീരുമാനിച്ച് ചെയ്തോളൂ” എന്ന് Bold ആയ് പറയാൻ കഴിയുമ്പോഴാണ് നീന എന്ന കഥാപാത്രത്തേക്കാൾ നളിനി ഒരുപടി മുകളിൽ നിൽക്കുന്നത്. എല്ലാ അർത്ഥത്തിലും ശക്ത… സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന, Optimist ആയ, ടെൻഷൻ ഇല്ലാതാക്കാൻ ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്ന നളിനി തന്നെയാണ് ഈ ചിത്രത്തിലെ നായിക. ഒരേ സമയം യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന, ആശ്ചര്യപ്പെടുത്തുന്ന വിധം ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന നളിനിയുടെ പോളിസി ഒരിക്കലും “diplomacy” അല്ല മറിച്ച് സങ്കീർണ്ണമാവാൻ സാധ്യതയുള്ള elements നെ സ്വതന്ത്രമായി വിടുക എന്നത് തന്നെയാണ്. ‘നീന’ യിലെ ‘ന’ എന്നും നളിനിയെ പ്രതിനിധീകരിക്കട്ടെ…


Leave a Reply